കാസര്‍കോട്: മുന്നാട് പള്ളത്തിങ്കാല്‍ തുളുനാട് എക്കോ ഗ്രീന്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി തേന്‍ കയറ്റുമതി ആരംഭിച്ചു. വിദേശത്തേക്കുള്ള ആദ്യ തേന്‍ കയറ്റുമതി ജില്ലാ കളക്ടര്‍ കെ ഇമ്പശേഖരന് ഫ്ളാഗ് ഓഫ് ചെയ്തു.
കമ്പനി കര്‍ഷകരില്‍ നിന്നു ശേഖരിച്ച 360 കിലോ തേനാണ് ആദ്യമായി കയറ്റി അയച്ചത്. ജില്ലയിലെ തേന്‍ കര്‍ഷകര്‍ക്കു മെച്ചപ്പെട്ട വരുമാനവും തൊഴില്‍ ആഭിമുഖ്യവും ജീവിത നിലവാരവും ഉയര്‍ത്താന്‍ തേന്‍ കയറ്റുമതിക്കു ലഭിച്ച അംഗീകാരം വഴിതെളിക്കുമെന്നു കമ്പനി മാനേജിംഗ് ഡയറക്ടര്‍ അന്നമ്മ ജോസഫ് അഭിപ്രായപ്പെട്ടു. കമ്പനിയില്‍ 1500 തേന്‍ കര്‍ഷകരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തേന്‍ സംഭരണത്തിനും സംസ്ക്കരണത്തിനും കൃഷിക്കും വേണ്ട സാങ്കേതിക സഹായങ്ങള്‍ സി പി സി ആര് ഐയാണ് നല്‍കുന്നത്. 2016 ല്‍ ആരംഭിച്ച കമ്പനിക്കു നബാഡാണ് സാമ്പത്തിക സഹായം നല്‍കുന്നത്.
കമ്പനി പരിസരത്തു നടന്ന തേന്‍ കയറ്റുമതി ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ധന്യ ആധ്യക്ഷം വഹിച്ചു. സി പി സി ആര് ഐ പ്രിന്‍സിപ്പല്‍ ഡയന്റിസ്റ്റ് ഡോ. കെ മുരളീധരന്, ആത്മ, കൃഷി, വ്യവസായം, എ പി ഇ ഡി എ, കൃഷി വിജ്ഞാന് കേന്ദ്ര പ്രതിനിധികള്‍ പ്രസംഗിച്ചു. സി പി സി ആര് ഐ കൃഷി വിഞ്ജാന കേന്ദ്രം 2016ലാണ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി രൂപീകരിച്ചത്.