കാസര്‍കോട്: ബൈക്കപകടത്തില്‍ സാരമായി പരിക്ക് പറ്റി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പെരിയ മാരാങ്കാവിലെ വല്‍സരാജിന് വേണ്ടി ജി.എച്ച്.എസ്.എസ് പെരിയയിലെ (1996 ബാച്ച്) പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മയായ ‘വേര്‍പിരിയാത്തിടം’ കൈകോര്‍ത്തു. തങ്ങളുടെ പ്രിയ കൂട്ടുകാരനെ എത്രയും വേഗം സാധാരണജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ എല്ലാ അംഗങ്ങളും ഒറ്റക്കെട്ടായി ഈ ധനസമാഹരണത്തില്‍ പങ്കാളികളായി. വേര്‍പിരിയാത്തിടം യുഎഇ കമ്മറ്റിയും ഒത്തൊരുമിച്ച് ചേര്‍ന്നതോടെ മുക്കാല്‍ ലക്ഷത്തിലധികം തുക സ്വരൂപിച്ചു. പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും, പെരിയ വില്ലേജ് മൂന്നാം വാര്‍ഡ് മെമ്പര്‍ കൂടിയായ എ.കാര്‍ത്ത്യായനിയാണ് സഹായധനം കൈമാറിയത്. വേര്‍പിരിയാത്തിടം സെക്രട്ടറി വിനീഷ് കുമാര്‍, പ്രസിഡന്റ് രതീഷ് മഠത്തില്‍, ട്രഷറര്‍ പ്രസീത പാക്കം, വേര്‍പിരിയാത്തിടം യുഎഇ മുന്‍ സെക്രട്ടറി സജീഷ് പെരിയ, വൈസ് പ്രസിഡന്റ് സതീശന് ചെറക്കാപ്പാറ, ഗീത, മുകുന്ദന്, ജഗദീശന്, മഹേഷ് ചടങ്ങില്‍ സംബന്ധിച്ചു.