ഞായറാഴ്ച വൈകുന്നേരമുണ്ടായ ഇടിമിന്നലേറ്റ് 14കാരന് ദാരുണാന്ത്യം. ബണ്ട്വാൾ മുറിയാജി സ്വദേശി ചന്ദ്രഹാസയുടെ മകനാണ് സുബോധ് (14) മരിച്ചത്.വൈകുന്നേരം 5.30 ഓടെ സുബോധ് വീടിന് പുറത്ത് ഇരിക്കുമ്പോഴാണ് സംഭവം. മിന്നലേറ്റ് ബോധരഹിതനായ സുബോധിനെ വീട്ടുകാർ ഉടൻ തന്നെ അടുത്തുള്ള ക്ലിനിക്കിൽ എത്തിച്ചു. പിന്നീട് പുത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേ മരണപ്പെടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടത്തിനായി പുത്തൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കല്ലഡ്ക ശ്രീറാം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് സുബോധ്. കുടുംബത്തിന് അടിയന്തര സഹായം നൽകാൻ തഹസിൽദാർ അർച്ചന ഭട്ട് റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.വിട്ല റവന്യൂ ഇൻസ്പെക്ടർ പ്രശാന്ത് ഷെട്ടി, വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അനിൽ കുമാർ, കെദില പഞ്ചായത്ത് പ്രസിഡൻ്റ് ഹരീഷ് വാൽത്താജെ, അംഗങ്ങളായ ഉമേഷ് മുർവ, ഹസീദ് എന്നിവർ കുടുംബത്തെ സന്ദർശിച്ച് സമാശ്വസിപ്പിച്ചു.