സന്തോഷ് ട്രോഫി; യോഗ്യതാ റൗണ്ടിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; അഷ്‌റഫ് ഉപ്പള ടീം മാനേജര്‍

കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ റൗണ്ടിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ജി സഞ്ജു ക്യാപ്റ്റനായി 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. എറണാകുളം സ്വദേശിയായ സഞ്ജു കേരള പൊലീസ് പ്രതിരോധക്കാരനാണ്. ബിബി തോമസ് ആണ് ടീം കോച്ച്. മാനേജര്‍ അഷ്റഫ് ഉപ്പള.
ടീം അംഗങ്ങള്‍: ജി സഞ്ജു (എറണാകുളം), ഹജ്മല്‍ എസ് (വൈസ് ക്യാപ്റ്റന്‍, പാലക്കാട്), മുഹമ്മദ് അസ്ഹര്‍ കെ (മലപ്പുറം), മുഹമ്മദ് നിയാസ് കെ (പാലക്കാട്), മുഹമ്മദ് അസ്ലം (വയനാട്), ജോസഫ് ജസ്റ്റിന്‍ (എറണാകുളം), ആദില്‍ അമല്‍ (മലപ്പുറം), മനോജ് എം (തിരുവനന്തപുരം), മുഹമ്മദ് റിയാസ് പി.ടി(പാലക്കാട്), മുഹമ്മദ് മുഷറഫ് (കണ്ണൂര്‍), ക്രിസ്റ്റി ഡേവിസ് (തൃശൂര്‍), മുഹമ്മദ് അര്‍ഷാഫ് (മലപ്പുറം), മുഹമ്മദ് റോഷല്‍ പി.പി(കോഴിക്കോട്), നസീബ് റഹ്‌മാന്‍ (പാലക്കാട്), സല്‍മാന്‍ കള്ളിയത്ത് (മലപ്പുറം), നിജോ ഗില്‍ബര്‍ട്ട് (തിരുവനന്തപുരം), മുഹമ്മദ് റിഷാദ് ഗഫൂര്‍ (മലപ്പുറം), ഷിജിന്‍ ടി (തിരുവനന്തപുരം), സജീഷ് ഇ (പാലക്കാട്), മുഹമ്മദ് അജ്‌സാല്‍ (കോഴിക്കോട്), അര്‍ജുന്‍ വി (കോഴിക്കോട്), ഗനി അഹമ്മദ് നിഗം (കോഴിക്കോട്).
സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഡിസംബര്‍ 5 മുതല്‍ 22 വരെ ഹൈദരാബാദില്‍ നടക്കും. വേദി നേരത്തേ അറിയിച്ചെങ്കിലും മത്സരതീയതി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നില്ല. 12 ടീമുകളാണ് അന്തിമ റൗണ്ടില്‍. നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസും റണ്ണറപ്പുകളായ ഗോവയും ആതിഥേയരായ തെലങ്കാനയും നേരിട്ട് യോഗ്യത നേടി. ബാക്കിയുള്ള ഒമ്പത് സ്ഥാനങ്ങള്‍ക്കായി 35 ടീമുകളാണ് രംഗത്ത്. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ഒമ്പതു ഗ്രൂപ്പുകളുടെ യോഗ്യതാ റൗണ്ട് പോരാട്ടം നടക്കും. ഇതില്‍ ചാമ്പ്യന്‍മാരാകുന്നവര്‍ അന്തിമപോരിന് ഹൈദരാബാദിലെത്തും. തമിഴ്നാടും കര്‍ണാടകവും മണിപ്പുരുമെല്ലാം കളത്തിലുണ്ട്. കേരളം ഉള്‍പ്പെട്ട ഗ്രൂപ്പ് എച്ച് റൗണ്ട് 20 മുതല്‍ കോഴിക്കോട് കോര്‍പറേഷന്‍ ഇ.എം.എസ് സ്റ്റേഡിയത്തിലാണ്.
അമ്പത്തേഴുവര്‍ഷങ്ങള്‍ക്കുശേഷമാണ് ഹൈദരാബാദ് ദേശീയ പുരുഷ സീനിയര്‍ ചാമ്പ്യന്‍ഷിപ്പായ സന്തോഷ് ട്രോഫിക്ക് വേദിയാകുന്നത്. ആറുവീതം ടീമുകള്‍ ഉള്‍പ്പെടുന്ന രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ് ഫൈനല്‍ റൗണ്ട്. 30ന് യോഗ്യതാ റൗണ്ടുകള്‍ അവസാനിക്കുന്നതോടെ ഗ്രൂപ്പ് ചിത്രം തെളിയും. ഒരുദിവസം മൂന്നു മത്സരമാണുണ്ടാവുക. ആദ്യ നാല് സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറും. ഡിസംബര്‍ 17, 18 ദിവസങ്ങളിലാണ് ഈ പോരാട്ടം. കാസര്‍കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ട്രഷര്‍, സിറ്റിസണ്‍ ഉപ്പളയിലൂടെ ജില്ലയിലെ അറിയപ്പെടുന്ന ഫുട്‌ബോള്‍ കളിക്കാരന്‍, മികച്ച സംഘാടകന്‍ കൂടിയാണ് മാനേജരായ അഷ്റഫ് ഉപ്പള.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് നഴ്സിംഗ് ട്രെയിനിയെ ഹോസ്റ്റലിലെ കട്ടിലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവം; കേസ് ക്രൈംബ്രാഞ്ചിനു വിട്ടു, ഇന്‍സ്‌പെക്ടര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു

You cannot copy content of this page