മംഗ്ളൂരു: നവജാതശിശു മരിച്ചതിന്റെ വിഷമത്തില്‍ മാതാവ് ആശുപത്രി കെട്ടിടത്തില്‍ നിന്നു ചാടി മരിച്ചു. കാര്‍ക്കള സ്വദേശിനിയായ രഞ്ജിത (28)യാണ് മരിച്ചത്. മംഗ്ളൂരു ലേഡിഗോഷന് ആശുപത്രിയിലാണ് സംഭവം. ഒക്ടോബര്‍ 8നാണ് രഞ്ജിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നവംബര്‍ മൂന്നിന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. അതിനു മുമ്പു തന്നെ കുഞ്ഞ് മരിച്ചിരുന്നതായി പറയുന്നു. ഇതിന്റെ ആഘാതത്തിലായിരുന്നു രഞ്ജിത. ചൊവ്വാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയാണ് ആശുപത്രി കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നു താഴേക്ക് ചാടിയത്. ഉടന്‍ വെന്‍ലോക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്തു.