ന്യൂയോര്‍ക്കില്‍ അന്തരീക്ഷ മലിനീകരണം അപകട നിലയില്‍: സിറ്റി അധികൃതര്‍ മുന്നറിയിപ്പു പ്രഖ്യാപിച്ചു

പി പി ചെറിയാന്‍

ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റിലെ ബ്രൂക്ലിന്‍ പാര്‍ക്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടുതീ പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്നു വടക്കുകിഴക്കന്‍ യുഎസില്‍ ഉണ്ടായ നിരവധി തീപിടുത്തങ്ങളുടെ സാഹചര്യത്തില്‍ ന്യൂയോര്‍ക്ക് സിറ്റി അധികൃതര്‍ ശനിയാഴ്ച വായു ഗുണനിലവാര മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
ശനിയാഴ്ച വൈകുന്നേരം ചില മോണിറ്ററുകളിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എക്യുഐ) 201 ല്‍ എത്തിയതായി നഗരത്തിലെ എമര്‍ജന്‍സി മാനേജ്മെന്റ് ഓഫീസ് വെളിപ്പെടുത്തി. ഇത് വളരെ അനാരോഗ്യകരമായ വായുവിന്റെ സാന്നിധ്യമാണ് കാണിക്കുന്നതെന്ന് അറിയിപ്പില്‍ പറഞ്ഞു.
ആളുകള്‍ ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തണമെന്നും ഉയര്‍ന്ന നിലവാരമുള്ള മാസ്‌ക് ഉപയോഗിക്കണമെന്നും നഗരത്തിലെ എമര്‍ജന്‍സി മാനേജ്‌മെന്റ് ഓഫീസ് മുന്നറിയിച്ചു.
ന്യൂയോര്‍ക്ക് സിറ്റി, ലോംഗ് ഐലന്‍ഡ്, നഗരത്തിന്റെ വടക്ക്, കിഴക്കന്‍ ന്യൂജേഴ്സി എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന കൗണ്ടികള്‍ ശനിയാഴ്ച റെഡ് ഫ്‌ലാഗ് മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റും വളരെ വരണ്ട അവസ്ഥയും കാരണം കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 1869 ശേഷം ന്യൂയോര്‍ക്കിലുണ്ടാകുന്ന രണ്ടാമത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വരള്‍ച്ചയാണിത്. മേയര്‍ എറിക് ആഡംസ് നഗരത്തെ വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page