വാഷിങ്ടൺ: അമേരിക്കയുടെ 47-ാമത് പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നിർണായകമായ വോട്ടെടുപ്പ് തുടങ്ങി. വിവിധ സംസ്ഥാനങ്ങളിൽ പോളിംഗ് പുരോഗമിക്കുകയാണ്. ന്യൂ ഹാംപ്ഷെയറിലെ ഡിക്സ്വിൽ നോച്ചിലാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസിനും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനും മൂന്നുവീതം വോട്ടാണ് ഇവിടെ ലഭിച്ചത്. ഇവിടെ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ന്യൂഹാംപ്ഷെയറിലെ ഡിക്സൻ വില്ലയിലെ വോട്ടർമാർക്ക് തൊട്ടുപിന്നാലെ തന്നെ വെർമൗണ്ട് സ്റ്റേറ്റിലും വോട്ടെടുപ്പ് ആരംഭിച്ചു. പ്രാദേശിക സമയം പുലർച്ചെ അഞ്ചുമണിയോടെയാണ് വോട്ടെടുപ്പിലേക്ക് അമേരിക്ക കടന്നത്. കണക്ടിക്കട്ട്, കെന്റക്കി, ന്യൂയോർക്ക്, ഇന്ത്യാന, മെയ്ൻ, ന്യൂജഴ്സി സംസ്ഥാനങ്ങളും വോട്ടെടുപ്പിലേക്ക് കടന്നു.എല്ലാ സ്റ്റേറ്റുകളിലും വോട്ടെടുപ്പ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക്തന്നെ വോട്ടെണ്ണലും ആരംഭിക്കും. എന്നാല്‍ ശക്തമായ പോരാട്ടം നടന്ന ഇത്തവണ പൂര്‍ണമായ ഫലം പുറത്തുവരാന്‍ കുറച്ചധികം കാത്തിരിക്കേണ്ടിവരുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പെന്‍സല്‍വേനിയ, വിസ്‌കോണ്‍സന്‍, മിഷിഗന്‍, നെവാദ, ജോര്‍ജിയ, നോര്‍ത് കരോലൈന, അരിസോണ എന്നീ സംസ്ഥാനങ്ങളുടെ വോട്ടുനിലയായിരിക്കും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുക. പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം ജനപ്രതിനിധി സഭയിലേക്കും 34 സെനറ്റ് സീറ്റിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. നിലവില്‍ ‘മുന്‍കൂര്‍ വോട്ട്’ സൗകര്യം ഉപയോഗപ്പെടുത്തി എട്ടു കോടിയിലധികം ആളുകള്‍ സമ്മതിദാനാവകാശം വിനിയോഗിച്ച് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തിൽ ഒൻപത് കോടിപേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ജനപ്രതിനിധി സഭയിലെ 435 സീറ്റിലേക്കും നൂറംഗ സെനറ്റിലെ 33 സീറ്റിലേക്കുമുള്ള തിരഞ്ഞെടുപ്പാണ് പുരോഗമിക്കുന്നത്. വെർമോൺട് സംസ്ഥാനത്തും വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്. വോട്ടെടുപ്പ് പൂർത്തിയായാൽ എക്സിറ്റ് പോൾ ഫലം പുറത്തെത്തും. അപ്പോൾ വിജയിയെ അറിയാനാകും. എന്നാൽ, ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനേ ഉണ്ടാകൂ. 17 കോടി വോട്ടർമാരാണ് ആകെയുള്ളത്. ഇതിൽ 7.5 കോടി പേർ ബാലറ്റിലൂടെയും ഇ-മെയിൽ മുഖേനയും മുൻകൂർ വോട്ട് ചെയ്തിട്ടുണ്ട്.ട്രംപ് ജയിച്ചാൽ 127 വർഷത്തിനുശേഷം തുടർച്ചയായല്ലാതെ വീണ്ടും യു.എസ്. പ്രസിഡന്റാകുന്ന വ്യക്തിയെന്ന ഖ്യാതി അദ്ദേഹത്തിന് സ്വന്തമാകും. കമലയ്ക്കാകട്ടെ യു.എസ്. പ്രസിഡന്റാകുന്ന ആദ്യ വനിത, ആദ്യ ആഫ്രിക്കൻ വംശജയും ആദ്യ ഏഷ്യൻ വംശജ എന്നീ നേട്ടങ്ങളും. അതുകൊണ്ട് തന്നെ ഇന്ത്യക്കാരും ആകാംക്ഷയോടെയാണ് തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്.