-പി പി ചെറിയാന്‍
മെസ്‌ക്വിറ്റ്(ഡാളസ്):ലോക സണ്‍ഡേ സ്‌കൂള്‍ ദിനം ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ ആഘോഷിച്ചു. ഞായറാഴ്ച രാവിലെ പത്തുമണിക്ക് ദേവാലയ പരിസരത്തു സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അണിനിരന്ന റാലിക്കു ലീന പണിക്കര്‍, തോമസ് ഈശോ, ജോതം സൈമണ്‍ നേതൃത്വം നല്‍കി.
ദേവാലയത്തിനകത്തു ഒത്തുകൂടിയ വിദ്യാര്‍ത്ഥികള്‍ ക്വയര്‍ മാസ്റ്റര്‍ സുബിയുടെ നേതൃത്വത്തില്‍ ‘നന്മയിന്‍ ദീപം തെളിയുകയായി’ എന്ന ഉദ്ഘാടന ഗാനം ആലപിച്ചു.
പ്രത്യേക ആരാധനക്കു വികാരി റവ.ഷൈജു സി ജോയി, ജാനറ്റ് ഫിലിപ്പ്, രോഹന്‍ ചേലഗിരി, മിസ്‌ലിയ തരിയന്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന വിശുദ്ധകുര്‍ബാനക്കു റവ. ഷൈജു സി ജോയി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. അബിയന്‍ അലക്‌സ്, ജേഡന്‍ ജേക്കബ് സഹ കാര്‍മികരായിരുന്നു. ഏബല്‍ ചാക്കോ, മിസ്. ക്രിസ്റ്റീന്‍ അലക്‌സ് പാഠഭാഗം വായിച്ചു. മിസ്. ട്വിങ്കിള്‍ ടോബി സന്ദേശം നല്‍കി. എലീജ റിനു തോമസ് പ്രാര്‍ത്ഥിച്ചു.
സമാപന സമ്മേളനം ലീ മാത്യു ഉദ്ഘാടനം ചെയ്തു. തുടര്‍ച്ചയായ മൂന്ന് വര്‍ഷത്തെ സേവനത്തിനു സണ്‍ഡെ സ്‌കൂള്‍ അധ്യാപകര്‍ക്ക് റവ. ഷൈജു സി. ജോയ്, ബിനി ടോബി, രേഷ്മ ജെഹോഷ് എന്നിവര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. ഭദ്രാസനാടിസ്ഥാനത്തില്‍ ലഭിച്ച മെറിറ്റ് അവാര്‍ഡുകളുടെ വിതരണവും നിര്‍വഹിച്ചു. റവ.ഷൈജു സി.ജോയ് സമാപന പ്രാര്‍ത്ഥന നടത്തി.
![](https://malayalam.karavaldaily.com/wp-content/uploads/2024/11/cher1-1024x577.jpg)