മൊഗ്രാല്‍ പുഴയില്‍ അനധികൃത മണല്‍ വാരല്‍; 7 തോണികള്‍ പിടികൂടി തകര്‍ത്തു

കാസര്‍കോട്: മൊഗ്രാല്‍ പുഴയില്‍ അനധികൃതമായി മണല്‍ വാരലില്‍ ഏര്‍പ്പെട്ട 7 തോണികള്‍ പിടികൂടി.
കുമ്പള എസ്‌ഐ കെ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഗ്രാല്‍ പുഴയില്‍ നിന്ന് മണല്‍ വാരലില്‍ ഏര്‍പ്പെട്ട 7 തോണികളെ പിന്തുടര്‍ന്ന് പിടികൂടിയത്. കരക്കെത്തിച്ച തോണികള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകര്‍ത്തു. രാത്രികാലങ്ങളില്‍ പ്രദേശത്ത് മണല്‍ കൊള്ള നടക്കുന്നതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് പുഴയില്‍ നിരീക്ഷണം നടത്തുന്നുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെ ഈ മേഖലയില്‍ നൂറോളം തോണികള്‍ പൊലീസ് പിടികൂടി തകര്‍ത്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പഞ്ചായത്ത് തെരഞ്ഞെടുപ്പ്: മഹിള കോണ്‍ഗ്രസിന്റെ മഹിളാ സാഹസിക് കേരള യാത്രയ്ക്ക് ജനുവരി നാലിന് ചെര്‍ക്കളയില്‍ തുടക്കം; ഉദ്ഘാടനം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി, യാത്ര സെപ്റ്റംബര്‍ 30ന് തിരുവനന്തപുരത്ത് സമാപിക്കും

You cannot copy content of this page