കാസര്‍കോട്: മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത ശേഷം ഭീഷണിപ്പെടുത്തി രണ്ടംഗസംഘം 14,500 രൂപ തട്ടിയെടുത്തതായി പരാതി. ശനിയാഴ്ച വൈകിട്ട് 5.10 ഓടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനകത്തുള്ള വര്‍ക്ക് ഷോപ്പിന് സമീപത്താണ് സംഭവം. മധൂര്‍ പറക്കല സ്വദേശി പിപി ഉദയകുമാറി(62)ന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വര്‍ക്ക് ഷോപ്പിന് സമീപത്തു നില്‍ക്കുകയായിരുന്ന ഉദയകുമാറിന്റെ ഫോണ്‍ പിടിച്ചു വാങ്ങിയ സംഘം ഫോണ്‍ തിരിച്ചുതരണമെങ്കില്‍ 500 രൂപ തരണം എന്നാവശ്യപ്പെടുകയായിരുന്നു. തന്നില്ലെങ്കില്‍ ഫോണ്‍ എറിഞ്ഞുപൊട്ടിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനിടെ സംഘത്തിലെ ഒരാള്‍ ഉദയകുമാറിന്റെ കീശയിലുണ്ടായിരുന്ന 14,500 രൂപ ബലമായി പിടിച്ചു വാങ്ങി. തടയാന്‍ ശ്രമിച്ചപ്പോള്‍ നെഞ്ചിലിടിക്കുകയും പിന്നീട് തള്ളിയിട്ട് രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഉദയകുമാറിന്റെ പരാതിയില്‍ പറയുന്നത്. ഭാരതീയ ന്യായ സംഹിത 309(4) വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്.