ബംഗളൂരു: ബെംഗളൂരുവില്‍ സിടി സ്‌കാനിംഗിനായി കൊണ്ടുപോയ വായോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കൊടിഗെഹള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവത്തില്‍ ആശുപത്രി ജീവനക്കാരനായ അശോകനെ പൊലിസ് അറസ്റ്റുചെയ്തു. ആഗസ്ത് മൂന്നിനാണ് അസുഖത്തെ തുടര്‍ന്ന് വയോധികയെ ബംഗളൂരു നോര്‍ത്ത് മേഖലയിലെ പ്രശസ്തമായ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഡ്മിറ്റായ ഇവരെ പിറ്റേന്ന് പുലര്‍ച്ചെയാണ് പ്രതി സിടി സ്‌കാനിംഗിന് കൊണ്ടുപോയത്. വസ്ത്രമില്ലാതെ സിടി സ്‌കാന്‍ മെഷീനില്‍ ഉറങ്ങാന്‍ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. കിടന്നുറങ്ങുമ്പോള്‍ തന്നെ പ്രതി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും പിന്നീട് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് അവര്‍ പൊലിസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.