കൊച്ചി: ആലുവയില്‍ ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായി. തിരുവനന്തപുരം ചെങ്കല്‍ സ്വദശി ക്രിസ്റ്റിലാണ് പൊലിസ് കസ്റ്റഡിയിലുള്ളത്. പെരുമ്പാവൂരിലെ മോഷണ കേസിലെ പ്രതിയാണിയാള്‍. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. 2022 നവംബറിൽ പെരുമ്പാവൂരി മോഷണ കേസിൽ ഇയാള്‍ പിടിയിലായിരുന്നു. ഈ കേസിൽ ശിക്ഷ കഴിഞ്ഞ് മാസം 10ന് വിയൂർ ജയിലിൽ നിന്നും പുറത്തിറങ്ങി.ഇയാള്‍ മറ്റൊരു കേസില്‍ വ്യാജ പേരാണ് പൊലിസിനു നല്‍കിയത്. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്ന ക്രൂരകൃത്യത്തിന്റെ വിവരമാണ് ഇന്ന് പുലര്‍ച്ചെ പുറത്ത് വന്നത്. വീട്ടില്‍ ഉറങ്ങി കിടന്ന എട്ടുവയസുകാരിയെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തട്ടിക്കൊണ്ട് പോയി ബലാല്‍സംഗം ചെയ്തത്. നാട്ടുകാരുടെ തിരച്ചിലിന് ഒടുവില്‍ കുട്ടിയെ ഗുരുതര പരിക്കുകളോടെ പാടത്തിനു സമീപം കണ്ടെത്തുകയായിരുന്നു. ചാത്തന്‍പുറത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകളെയാണ് അര്‍ദ്ധരാത്രി ഉറങ്ങിക്കിടന്നപ്പോള്‍ തട്ടിക്കൊടുപോയത്.