സമസ്‌ത:കുമ്പോല്‍ തങ്ങള്‍ ജില്ലാ പ്രസിഡന്റ്‌

0
20
09/02/2014, K.S ATTAKKOYA THANGAL KUMBOL AT KASARAGOD-PHOTO BY FAHAD MUNEER

കാസര്‍കോട്‌: സമസ്‌ത ജില്ലാ പ്രസിഡന്റായി സയ്യിദ്‌ കെ എസ്‌ ആറ്റക്കോയ തങ്ങള്‍ കുമ്പോലിനെ തെരെഞ്ഞെടുത്തു. കേന്ദ്ര മുശാവറ അംഗം എ പി അബ്ദുല്ല മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ മുശാവറയാണ്‌ കുമ്പോല്‍ തങ്ങളെ തെരഞ്ഞെടുത്തത്‌. ജില്ലാ സെക്രട്ടറി മുഹമ്മദലി സഖാഫി, സയ്യിദ്‌ ഹസനുല്‍ അഹ്‌ദല്‍ തങ്ങള്‍, സയ്യിദ്‌ മുഹമ്മദ്‌ അഷ്‌റഫ്‌ അസ്സഖാഫ്‌, ബി എസ്‌ അബ്ദുല്ലക്കുഞ്ഞി ഫൈസി, കെ പി ഹുസൈന്‍ സഅദി, മൊയ്‌തു സഅദി, വൈ എം അബ്ദുറഹ്‌മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദര്‍ സഖാഫി, മൂസല്‍ മദനി, സയ്യിദ്‌ ഇബ്‌റാഹിം ഹാദി സഖാഫി, അബ്ദുല്‍ മജീദ്‌ ഫൈസി, സയ്യിദ്‌ പി എസ്‌ ആറ്റക്കോയ തങ്ങള്‍, ഹസന്‍ കുട്ടി മദനി, അബൂബക്കര്‍ ബാഖവി, എം പി അബ്ദുല്ല ഫൈസി, അബ്ദുല്‍ ഖാദര്‍ സഖാഫി, ഇബ്‌റാഹിം ദാരിമി, അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുല്‍ ജലീല്‍ സഖാഫി, കെ പി അബ്ദുറഹ്‌മാന്‍ സഖാഫി, മുഹമ്മദ്‌ റഫീഖ്‌ സഅദി, അബ്ദുല്ല ബാഖവി, ഹംസ മിസ്‌ബാഹി, സക്കരിയ്യ ഫൈസി, അബൂബക്കര്‍ കാമില്‍ സഖാഫി സംബന്ധിച്ചു. ഒഴിവു വന്ന 40 അംഗ ജില്ലാ മുശാവറയിലേക്ക്‌ സുലൈമാന്‍ സഖാഫിയെയും ഉമറുല്‍ ഫാറൂഖ്‌ മദനിയെയും തെരഞ്ഞെടുത്തു.

NO COMMENTS

LEAVE A REPLY