‘പുതുതലമുറ സ്വാതന്ത്ര്യത്തിന്റെ കാവലാളാവണം’: സ്വാതന്ത്ര്യ ദിന പരേഡില്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

കാസര്‍കോട്: മുന്‍ തലമുറകള്‍ പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ കൈത്തിരി അണിയാതിരിക്കാന്‍ ജനാധിപത്യ മതേതര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും പുതുതലമുറ സ്വാതന്ത്ര്യത്തിന്റെ കാവലാളാവുകയും വേണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കൃഷ്ണന്‍കുട്ടി. വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ സ്വാതന്ത്ര്യദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. വയനാട്ടില്‍ സംഭവിച്ച സമാനതകളില്ലാത്ത ദുരന്തംഎല്ലാവരെയും ദുഃഖത്തിലാഴ്ത്തുന്നതാണ്. ദുരിതമനുഭവിക്കുന്നവരെ എല്ലാവിധത്തിലും സഹായിക്കാന്‍ ഒരുമിച്ചിറങ്ങേണ്ട സാഹചര്യമാണ്. തകര്‍ന്ന നാടിനെ പുനര്‍ നിര്‍മ്മിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ നല്‍കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, ജില്ലാ പൊലീസ് മേധാവി പി. ബിജോയ് എന്നിവര്‍ പരേഡിനെ അഭിവാദ്യം ചെയ്തു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എ മാരായ എ.കെ.എം അഷറഫ്, എന്‍.എ നെല്ലിക്കുന്ന്, അഡ്വ.സി.എച്ച് കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരന്‍, എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ സമര സേനാനികളായ ക്യാപ്റ്റന്‍ കെ.എം.കെ നമ്പ്യാര്‍, ഗോപാലന്‍ നായര്‍, ജന പ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ സംബന്ധിച്ചു. കാസര്‍കോട് സാരീസ് നെയ്ത്ത് സംഘം നെയ്തെടുത്ത ഷാള്‍ വിശിഷ്ട അതിഥികള്‍ക്ക് നല്‍കി. കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ നളിനാക്ഷന്‍ പരേഡ് നയിച്ചു. ലോക്കല്‍ പൊലീസ്, വനിതാ പൊലീസ്, എക്‌സൈസ്, സ്റ്റുഡന്റ് പൊലീസ്, എന്‍സിസി, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, റെഡ് ക്രോസ്സ് തുടങ്ങിയവര്‍ പരേഡില്‍ അണിനിരന്നു.
പരേഡില്‍ പങ്കെടുത്ത മുഴുവന്‍ പ്ലാറ്റൂണുകള്‍ക്കും പങ്കാളിത്തത്തിനുള്ള സമ്മാനം നല്‍കി. പരേഡിലെത്തിയ മുഴുന്‍ ആളുകള്‍ക്കും ജില്ലാ ഭരണകൂടം മധുരം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
ഉപ്പളയില്‍ പൊലീസുകാരനെ കാറിടിച്ചു തെറുപ്പിച്ചു; അക്രമത്തിനു ഇരയായത് മയക്കുമരുന്നു വേട്ടയ്‌ക്കെത്തിയ കെ.എ.പി ക്യാമ്പിലെ പൊലീസുകാരന്‍, കാറുമായി രക്ഷപ്പെട്ട നാസറിനെതിരെ വധശ്രമത്തിനു കേസ്

You cannot copy content of this page