ജമ്മു കശ്മീരിലെ കുപ് വാരയില്‍ പാക്ക് സൈന്യത്തിന്റെ നീക്കം തകര്‍ത്തു; ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു; പാക്കിസ്ഥാന്റെ ഒരു സൈനീകനും കൊല്ലപ്പെട്ടു

 

ജമ്മു കശ്മീര്‍: കുപ്വാരയിലെ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ആക്രമണം പരാജയപ്പെടുത്തിയെന്ന് സൈന്യം. ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. പാക്കിസ്ഥാന്റെ ഭാഗത്തും ഒരാള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ആക്രമണം നടത്തിയത് ഭീകരരുമായി ബന്ധമുള്ള പാക് സൈന്യമെന്ന് ഇന്ത്യന്‍ സൈന്യം. പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമാണ് ആക്രമണം നടത്തിയത്. നിയന്ത്രണ രേഖയ്ക്ക് സമീപം മാചല്‍ സെക്ടറിലായിരുന്നു സംഭവം. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുന്നുണ്ട്. ഇന്ത്യന്‍ സൈന്യത്തിലെ മേജര്‍ അടക്കം നാല് സൈനികര്‍ക്ക് പരിക്കേറ്റതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. വടക്കന്‍ കശ്മീര്‍ ജില്ലയിലെ ത്രെഹ്ഗാം സെക്ടറിലെ കുംകാഡി പോസ്റ്റിന് സമീപം വെടിവയ്പ്പ് നടന്നതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കുപ്വാരയിലെ മച്ചില്‍ സെക്ടറിലെ വനമേഖലയിലാണ് ഇപ്പോള്‍ ഓപ്പറേഷന്‍ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച കാര്‍ഗിലില്‍ നടത്തിയ പ്രസംഗത്തില്‍ പാക്കിസ്ഥാന്റെ ‘അവരുടെ ദുഷിച്ച പദ്ധതികള്‍ ഒരിക്കലും വിജയിക്കില്ല’ എന്ന് മുന്നറിയിപ്പ് നല്‍കുകയും ഏത് ആക്രമണത്തിനും ‘തക്കതായ മറുപടി’ നല്‍കുകയും ചെയ്യുമെന്ന് ഉറപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് നുഴഞ്ഞുകയറ്റവും തുടര്‍ന്നുള്ള വെടിവെപ്പും ഉണ്ടായത്. കഴിഞ്ഞ ഒരു മാസത്തിനിടെ കുപ്വാരയില്‍ നടക്കുന്ന നാലാമത്തെ ഏറ്റുമുട്ടലാണിത്. ബുധനാഴ്ച രാവിലെ, കുപ്വാര ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള വെടിവയ്പില്‍ ഒരു ഭീകരന്‍ കൊല്ലപ്പെടുകയും ഒരു ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page