പാട്ട് വരുത്തിയ വിന; വീട്ടുകാരനു വെട്ടേറ്റു, അയല്‍ക്കാരനായ സുഹൃത്തിനെതിരെ വധശ്രമക്കേസ്

അടൂര്‍: ഉച്ചത്തിലുള്ള പാട്ടില്‍ അസ്വസ്ഥനായാണെന്നു പറയുന്നു, യുവാവ് അയല്‍വാസിയെ വീടുകയറി വെട്ടി പരിക്കേല്‍പ്പിച്ചു.
വെട്ടേറ്റ് തലക്കും ചെവിക്കും സാരമായി പരിക്കേറ്റ പത്തനംതിട്ട ഇളയമണ്ണൂരിലെ കണ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടൂര്‍ പൊലീസ് കണ്ണന്റെ അയല്‍ക്കാരനും സുഹൃത്തുമായ സജീവിനെതിരെ വധശ്രമത്തിനു കേസെടുത്തു.
ഇന്നലെ രാത്രി കണ്ണന്റെ വീട്ടില്‍ വച്ച പാട്ടിന്റെ ശബ്ദം കൂടിയതു ചോദ്യം ചെയ്യുന്നതിനിടയില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാവുകയും അത് അക്രമത്തില്‍ കലാശിക്കുകയുമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page