സിപിഎം നേതാക്കള്‍ക്കു നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസില്‍ ജാമ്യത്തിലിറങ്ങിയത് രണ്ടു ദിവസം മുമ്പ്; മാന്തി രതീഷിനെ കാപ്പ കേസ് ചുമത്തി വീണ്ടും ജയിലില്‍ അടച്ചു

കാസര്‍കോട്: സിപിഎം പ്രാദേശിക നേതാക്കള്‍ക്കു നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസില്‍ രണ്ടു ദിവസം മുമ്പ് ജാമ്യത്തിലിറങ്ങിയ യുവാവ് കാപ്പ കേസില്‍ അറസ്റ്റില്‍. മുന്‍ സിപിഎം പ്രവര്‍ത്തകനും അമ്പലത്തറ, മുട്ടിച്ചരല്‍, കണ്ണോത്തെ രതീഷ് എന്ന മാന്തി രതീഷി(42)നെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റു ചെയ്തത്. ജില്ലാ കലക്ടര്‍ ഉത്തരവ് പ്രകാരം അമ്പലത്തറ പൊലീസ് ഇന്‍സ്പെക്ടര്‍ ടി. ദാമോദരനാണ് രതീഷിനെ അറസ്റ്റു ചെയ്തത്. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. 2024 മെയ് 20നാണ് സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരെ സ്ഫോടകവസ്തുവെറിഞ്ഞ സംഭവം ഉണ്ടായത്. ഈ കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് രതീഷ് എന്നു പൊലീസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page