ജനങ്ങളുടെ പണം കൊള്ളയടിക്കുന്ന കുമ്പള പഞ്ചായത്തിനെതിരെ അടിയന്തര നിയമനടപടികള്‍ സ്വീകരിക്കണമെന്നും കുറ്റവാളികളായ മുഴുവനാളുകളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ബി ജെ പി ആവശ്യപ്പെട്ടു. പഞ്ചായത്ത് ഭരണം അഴിമതി രഹിതമാക്കുന്നതുവരെ നിരന്തര പ്രക്ഷോഭവുമായി ബി ജെ പി മുന്നോട്ടു പോവുമെന്ന് നേതാക്കള്‍ അറിയിച്ചു.
പഞ്ചായത്തിലെ ഫണ്ട് തട്ടിപ്പിനെതിരെ പ്രക്ഷോഭ പരിപാടികള്‍ ആവിഷ്ക്കരിക്കുന്നതിനു പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി ഇന്നു യോഗം ചേരുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
![](https://malayalam.karavaldaily.com/wp-content/uploads/2024/07/mogral-river-waste.jpg)