കാസര്‍കോട്: അംഗഡിമുഗര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലെ അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കുമ്പള പൊലീസ് റാഗിംഗ് ആക്ട് പ്രകാരം കേസെടുത്തു. പ്രിന്‍സിപ്പാള്‍ രാജലക്ഷ്മിയുടെ പരാതി പ്രകാരമാണ് കേസ്.
ജുലൈ 11ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ഒരു സംഘം പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ അക്രമിച്ചിരുന്നു. ഇതു സംബന്ധിച്ച് വിദ്യാര്‍ത്ഥി നല്കിയ പരാതി സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ചര്‍ച്ച ചെയ്യുകയും കുറ്റക്കാരാണെന്നു കണ്ടെത്തി അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികളെ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മാനേജ്മെന്റ് കമ്മിറ്റി തീരുമാനപ്രകാരം പ്രിന്‍സിപ്പാള്‍ പൊലീസില്‍ പരാതി നല്‍കിയത്.