കണ്ണൂര്‍: ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 18 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ചീമേനി തിമിരി ചെമ്പ്രകാനത്തെ ചെങ്ങാലിമറ്റം വീട്ടില്‍ രാജു തോമസ് എന്ന സെബാസ്റ്റ്യനെയാണ് (55) തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആര്.രാജേഷ് ശിക്ഷിച്ചത്. ഇപ്പോള്‍ പടിയൂര്‍ പൂവ്വത്തെ കിഴക്കേപറമ്പില്‍ വീട്ടില്‍ താമസിക്കുന്ന ഇയാള്‍ 2020 മാര്‍ച്ചിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അന്നത്തെ ഇരിക്കൂര്‍ എസ്.ഐ.കെ.പി.ശ്രീ ഹരിയാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.