കാസര്‍കോട്: കാടങ്കോട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് മൊബൈല്‍ ഷോപ്പ് ജീവനക്കാരനായ യുവാവ് മരിച്ചു. തുരുത്തി ആലിനപ്പുറത്തെ ഷാഫിയുടെ മകന് ടിഎം അബ്ദുല്‍ റഹ്മാന്(27) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. വീട്ടില്‍ നിന്ന് ചെറുവത്തൂരിലേക്ക് വരുന്നതിനിടെ കാടങ്കോട് കൊട്ടാരം വാതിക്കല് വച്ചായിരുന്നു അപകടം. എതിരേ വന്ന സ്വകാര്യ ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ യുവാവിനെ നാട്ടുകാര്‍ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.