മംഗളൂരു: യുവതി കുളിക്കുമ്പോള്‍ കുളിമുറിയിലേക്ക് ഒളിഞ്ഞു നോക്കിയ വിരുതനെ നാട്ടുകാര്‍ വളഞ്ഞു പിടിച്ചു പൊലീസിനു കൈമാറി. ഉപ്പിനങ്ങാടി, പെരിയടുക്കയിലെ അബ്ദുല്‍ റഹ്മാന് (41) ആണ് പിടിയിലായത്. രാത്രിയില്‍ വീട്ടിലെ കുളിമുറിയില്‍ കുളിക്കുകയായിരുന്നു യുവതി. ഇതിനിടയില്‍ പതുങ്ങിയെത്തിയ അബ്ദുല്‍ റഹ്മാന് വെന്റിലേറ്റര്‍ വഴി കുളിമുറിയിലേക്ക് ഒളിഞ്ഞു നോക്കുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട യുവതി ബഹളം വെച്ച് വിവരം മാതാവിനെ അറിയിച്ചു. തുടര്‍ന്ന് പരിസരവാസികളുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് ഓടിരക്ഷപ്പെടുകയായിരുന്ന അബ്ദുല്‍ റഹ്മാനെ വളഞ്ഞു പിടിച്ചത്. ഇയാള്‍ക്കെതിരെ സമാന രീതിയിലുള്ള പരാതികള്‍ വേറെയുമുണ്ടോയെന്ന് പരിശോധിച്ചുവരികയാണ് ഉപ്പിനങ്ങാടി പൊലീസ്.