കുത്തിവയ്പ്പെടുത്തതിന് പിന്നാലെ അബോധാവസ്ഥയിലായ 28കാരി മരിച്ചു. മലയിന്‍കീഴ് സ്വദേശി കൃഷ്ണയാണ് (28) മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഈ മാസം 15നാണ് കൃഷ്ണ തങ്കപ്പന് നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ എത്തിയത്. കിഡ്നി സ്റ്റോണ്‍ ചികിത്സയ്ക്കാണ് എത്തിയത്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ യുവതിക്ക് ഡോക്ടര്‍ ഇഞ്ചക്ഷന് നല്കി. ശേഷം യുവതി അബോധാവസ്ഥയിലാവുകയായിരുന്നു. യുവതിക്ക് അലര്‍ജി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുണ്ടായിരുന്നു. അതിനുള്ള പരിശോധന നടത്താതെ എടുത്ത കുത്തിവയ്പ്പാണ് പ്രശ്നമായത് എന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ആറുദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ ആയിരുന്നു യുവതി. കുടുംബം നല്കിയ പരാതില്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലെ ഡോ.വിനുവിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ഭാരതീയ ന്യായ് സംഹിത 125 പ്രകാരമാണ് സര്ജന് വിനുവിനെതിരെ കേസെടുത്തത്.