യുവതിയെ കഴുത്തറുത്തു കൊന്ന ശേഷം യുവാവ് ജീവനൊടുക്കി; കൃത്യം നടത്തിയത് ജയിലില്‍ നിന്നു ഇറങ്ങിയ പ്രതി

 

തിരുവനന്തപുരം: കാട്ടാക്കട, കുരുംകോട്, പാലയ്ക്കലില്‍ യുവതിയെ കഴുത്തറുത്തു കൊന്ന ശേഷം യുവാവ് തൂങ്ങി മരിച്ചു. വെട്ടുവിള, പുത്തന്‍വീട്ടില്‍ റീജ (35), പാലയ്ക്കല്‍ ഞാറവിള വീട്ടില്‍ പ്രമോദ് (28) എന്നിവരാണ് മരിച്ചത്. വെളളിയാഴ്ച രാത്രിയിലാണ് സംഭവം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ റീജയ്ക്ക് രണ്ടു മക്കളുണ്ട്. ഏതാനും മാസം മുമ്പ് റീജ, അയല്‍വാസിയായ പ്രമോദിന്റെ വീട്ടിലായിരുന്നു താമസം. രണ്ടു മാസം മുമ്പ് റീജ നല്‍കിയ പരാതി പ്രകാരം പ്രമോദിനെ പൊലീസ് അറസ്റ്റു ചെയ്യുകയും ജയിലില്‍ അടക്കുകയും ചെയ്തിരുന്നു. അടുത്തിടെ പ്രമോദ് ജയിലില്‍ നിന്നു പുറത്തിറങ്ങി. അതിനു ശേഷം ഇരുവരും ഒന്നിച്ചാണ് താമസിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം മുതല്‍ റീജയെ കാണാതായി. ഇക്കാര്യം ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിരുന്നു. പൊലീസ് വെള്ളിയാഴ്ച രാത്രി വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page