കാഞ്ഞങ്ങാട്: വളര്‍ത്തുനായയെ വിഷം കൊടുത്തു കൊലപ്പെടുത്തിയത് ഭാര്യയാണെന്നു സംശയിച്ച് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. ചിറ്റാരിക്കാല്‍, കാരപുതിയ പറമ്പില്‍ ഹൗസില്‍ ഇ.എം.അഗസ്റ്റിന്‍ (53)ആണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം തന്റെ വളര്‍ത്തുനായയെ പട്ടാപ്പകല്‍ ആരോ വിഷം കൊടുത്ത് കൊന്നുവെന്നും ഇതിനുപിന്നില്‍ തന്റെ ഭാര്യയാണെന്നു സംശയിക്കുന്നതായി അഗസ്റ്റില്‍ ചിറ്റാരിക്കല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.