കാസര്‍കോട്: പതിനേഴുകാരി ക്വാര്‍ട്ടേഴ്സിനകത്ത് തൂങ്ങി മരിച്ചു. ഉളിയത്തടുക്ക, റഹ്്മത്ത് നഗറിലെ ഷിഹാബ്-ആയിഷ ദമ്പതികളുടെ മകള്‍ ജംഷീറ(17)യാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് പെണ്‍കുട്ടിയെ ക്വാര്‍ട്ടേഴ്സിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. പ്ലസ്് വണ്‍ വരെ പഠിച്ച ജംഷീറ ഇപ്പോള്‍ സ്കൂളിലേക്ക് പോകുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്തിനാണ് ജംഷീറ ഈ കടുംകൈ കാണിച്ചതെന്ന് വ്യക്തമല്ല. ആത്മഹത്യയ്ക്ക് ഇടയാക്കിയ കാരണം എന്താണെന്ന് അന്വേഷിച്ച് വരുന്നതായി പൊലീസ് പറഞ്ഞു. അതേ സമയം ജംഷീറയുടെ മരണം ബന്ധുക്കളേയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി.
അഫ്സല്,ഷംനാദ്, ഷംസീര്‍, അസ്ഫല്‍, ജാഷിറ എന്നിവര്‍ ജംഷീറയുടെ സഹോദരങ്ങളാണ്.
![](https://mlozaudj56ft.i.optimole.com/w:1080/h:552/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/inbound776789399203041291.jpg)