കൊച്ചി: എല്‍ പി ജി ഗ്യാസ് സിലിണ്ടര്‍ യഥാര്‍ത്ഥ ഉപഭോക്താവിനു തന്നെ കിട്ടുന്നുവെന്ന് ഉറപ്പാക്കുന്നതിനു നടപടി കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി മസ്റ്ററിംഗ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍.
മസ്റ്ററിംഗ് നടത്തണമെന്ന് രണ്ടു മാസം മുമ്പു തന്നെ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കാര്യമായ പ്രതികരണം ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് മസ്റ്ററിംഗ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. മസ്റ്ററിംഗ് നടത്തിയില്ലെങ്കില്‍ ഏതാനും മാസത്തിനു ശേഷം ഗ്യാസ് സിലിണ്ടര്‍ ലഭിക്കില്ലെന്നാണ് സൂചന. ആധാര്‍ വിവരങ്ങള്‍ എല്‍ പി ജി കണക്ഷനുമായി ബന്ധിപ്പിക്കുന്ന നടപടിയാണ് മസ്റ്ററിംഗ്. ഉപഭോക്താവ് നേരിട്ടെത്തി ബയോമെട്രിക് പഞ്ചിംഗ് വഴി വിശദവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. ഗ്യാസ് കണക്ഷന് ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ മസ്റ്ററിംഗിനു പോകുമ്പോള്‍ കൈവശം കരുതണം. ഉപഭോക്താവ് വിദേശത്തോ മരിച്ചുപോയതോ, കിടപ്പ് രോഗിയോ എങ്കില്‍ കണക്ഷന് റേഷന്‍ കാര്‍ഡിലുള്ള മറ്റൊരാളുടെ പേരിലേയ്ക്ക് മാറ്റാം. നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് ഇന്ധന വിതരണ കമ്പനികളുടെ ആപ്പിലൂടെയും മസ്റ്ററിംഗ് നടത്താം.