കണ്ണൂര്‍: യുവാവിനെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാല, കിഴക്കേക്കര, മീത്തലെ കോറോത്തെ പരേതനായ ബാലന്‍ നായരുടെ മകന്‍ സുധീഷ് (44)യുടെ മൃതദേഹമാണ് ചാല തോട്ടിന് സമീപത്തെ വെള്ളക്കെട്ടില്‍ കാണപ്പെട്ടത്. വ്യാഴാഴ്ച രാത്രി വീട്ടിലേക്ക് നടന്നു പോകുന്നതിനിടയില്‍ വീണതായിരിക്കുമെന്ന് സംശയിക്കുന്നു. എടക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.