കാസർകോട്: എലിവിഷം അകത്ത് ചെന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. അമ്പലത്തറ വാഴക്കോട് സ്വദേശി സുനിലിന്റെ ഭാര്യ കെ ശ്രീപ്രിയ (23) ആണ് മരിച്ചത്. നാല് ദിവസം മുമ്പാണ് യുവതി എലിവിഷം കഴിച്ചത്. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തിങ്കളാഴ്ച അർദ്ധരാത്രിയോടെ മരണപ്പെട്ടു. ഹൊസ്ദുർഗ് തഹസിൽദാരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം നാളെ മൃതദേഹം യുവതിയുടെ ബന്തടുക്ക മാണിമൂലയിലെ വീട്ടിൽ എത്തിക്കും. മരണകാരണം വ്യക്തമല്ല.
മരിക്കുന്നതിന് മുമ്പ് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. നാല് വർഷം മുമ്പാണ് യുവതിയുടെ വിവാഹം നടന്നത്. യുവതിക്ക് രണ്ട് മക്കളുണ്ട്.