കാസര്‍കോട്: മണ്ണുമാന്തി യന്ത്രം മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് മിനി ചന്ദ്രന്റെ മകന്‍ പ്രീതംലാല്‍ ചന്ദ് (22)ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് ദാരുണമായ അപകടം ഉണ്ടായത്. പടുപ്പിലെ വീട്ടുപരിസരത്ത് മണ്ണ് മാന്തി യന്ത്രം കഴുകിക്കൊണ്ടിരിക്കുന്നതിനിടയില്‍ മറിയുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ അടിയില്‍പ്പെടുകയായിരുന്നു. കുറ്റിക്കോലില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തുന്നതിന് മുമ്പേ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗൗതം ലാല്‍ചന്ദ് ഏക സഹോദരനാണ്. പരേതനായ ബണ്ടങ്കൈ ചന്ദ്രനാണ് പിതാവ്. ബേഡകം പൊലീസ് കേസെടുത്തു.