കാസർകോട്: ഹൃദയാഘാതത്തെ തുടർന്ന് യുവാവ് കുവൈറ്റിൽ മരിച്ചു.
ബേക്കൽ മാസതി ഗുഡയിലെ ഹമീദിന്റെ മകൻ അറഫാത്ത് (36) ആണ് മരിച്ചത്. മൃതദേഹം ചൊവ്വാഴ്ച രാവിലെ നാട്ടിലെത്തിക്കും. ബേക്കൽ ഹൈദ്രോസ് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഉച്ചക്ക് 12 ന് അടക്കം. മാതാവ് അവ്വാബി. ഭാര്യ: മഷൂറ ആലംപാടി. മക്കൾ: സയാൻ, ഈസ.