കാസര്‍കോട്: വാഹന അപകടത്തില്‍ പരിക്കേറ്റ് ചികില്‍സിലായിരുന്ന ആള് മരിച്ചു.
പാറപ്പള്ളി കാട്ടിപ്പാറ സ്വദേശി അബ്ദുള്‍ റസാഖ് (62) ആണ് മരിച്ചത്. ഈ മാസം 5 ന് കണ്ണൂരില്‍ നിന്ന് വാഹനത്തിന്റെ സര്‍വ്വീസിന് കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ച് വരുന്ന വഴിയില്‍ പഴയങ്ങാടി ചെറുകുന്നില്‍ വെച്ച് അബ്ദുള്‍ റസാക്ക് ഓടിച്ച പിക്കപ്പ് വാഹനത്തില്‍ നാഷണല്‍ പെര്‍മിറ്റ് ലോറി ഇടിച്ചാണ് അപകടം.
ചികില്‍സക്കിടെ തിങ്കളാഴ്ച രാവിലെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം.
പരേതരായ അബ്ദുള്ള ,ആയിഷ ബി ദമ്പതികളുടെ മകനാണ്. ഭാര്യമാര്‍: ഹാജിറ, ജമീല. മക്കള്‍: അഷറഫ്, ഷുഹൈല്‍(ഇരുവരും ഗള്‍ഫ്), സഫറുദ്ദീന്‍, സുനീറ, ഫാത്തിമ, റൈഹാന. സഹോദരങ്ങള്‍: മറിയം, മെയ്തു, ഇബ്രാഹിം, പരേതയായ കദീജ.