കാസര്‍കോട്: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പിതൃസഹോദരന്‍ റിമാന്റില്‍. 45 കാരനെയാണ് ബേക്കല്‍ പൊലീസ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. പതിനാറുകാരിയുടെ പരാതി പ്രകാരം മേല്‍പ്പറമ്പ് പൊലീസ് ഉപ്പൂപ്പ, പിതൃസഹോദരന്‍, പിതൃസഹോദരപുത്രന്‍ എന്നിവര്‍ക്കെതിരെ മൂന്ന് പോക്സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. മൂന്ന് കേസുകള്‍ക്കും ആസ്പദമായ പീഡനം നടന്നത് മൂന്ന് സ്ഥലങ്ങളിലായിരുന്നു. അതിനാല്‍ ഓരോ കേസുകള്‍ വീതം ബേക്കല്‍, ആദൂര്‍ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി. കേസില്‍ പ്രതികളായ ഉപ്പൂപ്പാനെയും പിതൃസഹോദര പുത്രനെയും കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
