പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശിനിയും വിളയാങ്കോട് എം.ജി.എം കോളേജ് ബിഫാം വിദ്യാര്‍ത്ഥിനിയുമായ ഫാത്തിമത്തുല്‍ സി.ടി ഷസിയ (19)യാണ് മരിച്ചത്. രാവിലെ കോളേജ് ബസില്‍ കോളേജിലേക്ക് പുറപ്പെട്ട ഷസിയ കീച്ചേരിയില്‍ വച്ച് ബസില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷക്ക് ശേഷം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചു.