കാസര്‍കോട്: കര്‍ണ്ണാടക ഹുബ്ലി സ്വദേശിയും എന്‍മകജെ കന്തലില്‍ താമസക്കാരനുമായ ബസവരാജി (50)നെ മരിച്ച നിലയില്‍ കാണപ്പെട്ടു.
തൂങ്ങി മരിച്ചതാണെന്ന സംശയത്തെത്തുടര്‍ന്ന് ജഡം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു കൊണ്ടുപോയി. ഹൃദ്രോഗം മൂലമായിരുന്നു മരണമെന്നും പറയുന്നുണ്ട്. ഭാര്യയും മൂന്നു മക്കളും ഭാര്യയുടെ സഹോദരിയുടെ മകളുമൊപ്പം നേരത്തെ എടനീരിലായിരുന്നു ബസവരാജും കുടുംബവും താമസം. കൂലിപ്പണിക്കാരനാണ്. കന്തലില്‍ താമസമാരംഭിച്ചിട്ട് നാലുമാസമേ ആയിട്ടുള്ളൂ. പഞ്ചായത്ത് മെമ്പര്‍ അലിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ മരണാനന്തര ചടങ്ങുകള്‍ക്കു വീട്ടുകാര്‍ക്കൊപ്പമുണ്ട്.