കുവൈറ്റ് തീപിടിത്തം; മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ രാവിലെ എട്ടരയോടെ കൊച്ചിവിമാനത്താവളത്തിലെത്തും; ഇൻഡ്യൻ വ്യോമസേനയുടെ പ്രത്യേക വിമാനം കുവൈറ്റിൽ നിന്നു പുറപ്പെട്ടു

കുവൈറ്റ് സിറ്റി: ബുധനാഴ്ച കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ മലയാളികൾ അടക്കമുള്ള 31 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനം കുവൈറ്റിൽ നിന്നു പുലർച്ചെ ഒന്നേ കാലോടെ കൊച്ചി വിമാനത്താവളത്തിലേക്കു പുറപ്പെട്ടു. വിമാനം രാവിലെ എട്ടരയോടെ കൊച്ചിയിലെത്തും. അപകടത്തിൽ മരിച്ച 49 പേരിൽ 45 പേർ ഇൻഡ്യക്കാരാണ്. ഇവരിൽ മലയാളികളായ 23 പേരുടെയും തമിഴ് നാട്, കർണ്ണാടക സ്വദേശികളുടെയും മൃതദേഹങ്ങളാണ് കൊച്ചി വിമാനത്താവളത്തി എത്തിക്കുന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ്, കേന്ദ്ര ഉദ്യോഗസ്ഥ സംഘം എന്നിവരും വിമാനത്തിലുണ്ട്.കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും. മുഖ്യമന്ത്രി അടക്കമുള്ള സംഘം വിമാനത്താവളത്തിൽ അന്തിമോപരാചാരം അർപ്പിക്കും. വീടുകളിലേക്ക് മൃതദേഹം എത്തിക്കാൻ ആംബുലൻസുകൾ സജ്ജമാണ്. മൃതദേഹങ്ങള്‍ അതാത് സ്ഥലങ്ങളില്‍ എത്തിക്കുന്നതിന് ജില്ലാ കളക്ടർമാർക്കാണ് ഏകോപന ചുമതല. മുതദേഹങ്ങൾ അവരവരുടെ വീടുകളിലെത്തിക്കാൻ ആംബുലൻസുകൾ കൊച്ചി വിമാനത്താവളത്തിൽ സജ്ജമാക്കിയിട്ടുണ്ട്.
പരിക്കേറ്റവില്‍ 45 പേര്‍ ഡിസ്ചാർജ് ആയിട്ടുണ്ട്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ പ്രവാസികളുടെ മൃതദേഹങ്ങളും കൊച്ചിയിൽ എത്തിക്കും അവിടെ നിന്ന് കൊണ്ടുപോകുന്നതിനുള്ള ഏകോപന ചുമതല എറണാകുളം കളക്ടർക്കാണെന്നും നോര്‍ക്ക സിഇഒ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page