കാസര്‍കോട് : വീട്ടമ്മയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ കാലിച്ചാംപൊതി കണ്ണിപ്പാറയിലെ കാര്‍ത്തികയില്‍ ബാലകൃഷ്ണന്റെ ഭാര്യ ഷീന (48) ആണ് മരിച്ചത്. മേക്കാട്ട് സ്വദേശിയാണ്.
ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് വീടിനടുത്തുള്ള കിണറ്റില്‍ വീണ് കിടക്കുന്ന നിലയില്‍ കണ്ടത്. 15 അടി താഴ്ചയുള്ള കിണറ്റില്‍ നാല് കോല് വെള്ളമുണ്ടായിരുന്നു. കാഞ്ഞങ്ങാട് നിന്നും ഫയര്‍ ഫോഴ്സെത്തി പുറത്തെടുത്ത് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുളിക്കാനായി പോയ ഷീനയെ അരമണിക്കൂര്‍ കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ വീണ നിലയില്‍ കാണപ്പെട്ടത്.
സീനിയര്‍ ഫയര്മാന് പി. പ്രസാദ്, ടി.വി. സുധീഷ് കുമാര്‍, അതുല്‍മോഹന്‍, അനന്തു, ശരത്ത്, ഹോം ഗാര്‍ഡ് അനീഷ് എന്നിവര്‍ ചേര്‍ന്നാണ് കിണറില്‍ നിന്നും പുറത്തെടുത്തത്. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറില്‍ എത്തിച്ചു. മക്കള്‍: സിദ്ധാര്‍ത്ഥ്, ശില്പ. മരുമകന്: സച്ചിന്.