നട്ടെല്ലു തകര്‍ന്ന വയോധികയ്ക്ക് ചികിത്സക്കിടയിലും ദുരിതം; ആംബുലന്‍സ് കാത്ത് സ്ട്രക്ചറില്‍ കിടക്കേണ്ടി വന്നത് അരമണിക്കൂര്‍ നേരം

കാസര്‍കോട്: വീഴ്ചയെത്തുടര്‍ന്ന് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന വയോധികയ്ക്ക് ചികിത്സക്കിടയിലും ദുരിതം. എക്സറേ എടുക്കുന്നതിനായി സ്ട്രക്ചറില്‍ കിടക്കേണ്ടി വന്നത് അരമണിക്കൂറിലേറെ നേരം. പാലക്കുന്ന് സ്വദേശിനിയായ നളിനി(70)ക്കാണ് ദുരിതം അനുഭവിക്കേണ്ടി വന്നത്. ജൂണ്‍ മൂന്നിന് ഉണ്ടായ വീഴ്ചയിലാണ് നളിനിക്ക് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും അഡ്മിറ്റാവുകയുമായിരുന്നു. ചൊവ്വാഴ്ച രാവിലെ ഡോക്ടര്‍ എക്സറെ എടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. വീല്‍ ചെയറില്‍ ഇരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലുള്ള നളിനിയെ സ്ട്രക്ചറില്‍ കിടത്തിയാണ് താഴത്തെ നിലയില്‍ എത്തിച്ചത്. അവിടെ നിന്ന് എക്സറെ യൂണിറ്റിലേക്ക് ആംബുലന്‍സില്‍ കൊണ്ടു പോകണം. എന്നാല്‍ ആംബുലന്‍സിന്റെ ഉത്തദവാദപ്പെട്ടവര്‍ ഇല്ലാത്തതുകാരണമാണ് അരമണിക്കൂര്‍ ആശുപത്രി വരാന്തയില്‍ നളിനിക്ക് സ്ട്രേക്ചറില്‍ കിടക്കേണ്ടി വന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page