പ്രവാസ മണ്ണിലും വിജയാരവം; ദുബൈ കെഎംസിസി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി കണ്‍വെന്‍ഷന്‍ നടത്തി

ദുബൈ: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിജയവും ഇന്ത്യ മുന്നണിയുടെ ശക്തമായ മുന്നേറ്റത്തെയും ദുബൈ കെഎംസിസി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി ആഘോഷിച്ചു. അബുഹൈല്‍ കെഎംസിസി ആസ്ഥാനത്ത് നടന്ന കണ്‍വെന്‍ഷനില്‍ നിരവധി പേര്‍ സംബന്ധിച്ചു. ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറി അഡ്വ ഇബ്രാഹിം ഖലീല്‍ ഉദ്ഘാടനം ചെയ്തു. ജബ്ബാര്‍ ബൈദല അധ്യക്ഷനായി. അബ്ദുസലാം കന്ന്യപ്പാടി മുഖ്യപ്രഭാഷണം നടത്തി. ദുബൈയില്‍ എത്തിയ 17ാം വാര്‍ഡ് മുസ്ലിം ലീഗ് ട്രഷറര്‍ ഐബി അബ്ബാസിനെ ചടങ്ങില്‍ ആദരിച്ചു.
മുസ്ലിം ലീഗ് ജില്ലാ ആസ്ഥാന മന്ദിര ഫണ്ടിലേക്കുള്ള കെഎംസി സി മംഗല്‍പാടി പഞ്ചായത്ത് തല ധനസമാഹരണം വ്യവസായി ജമാല്‍ പുതിയൊത്ത്, അബ്ദു കേയ്സര്‍, അബ്ദുല്ല ഡ്രൈവ് സെവന്‍ എന്നിവരില്‍ നിന്നും സ്വീകരിച്ചു. സുബൈര്‍ കുബണൂര്‍, ഇബ്രാഹിം ബെരികെ, സൈഫുദ്ധീന്‍ മൊഗ്രാല്‍, യൂസുഫ് ഷേണി, മുഹമ്മദ് കളായി, ഖാലിദ് മള്ളങ്കൈ, ഇക്ബാല്‍ മണിമുണ്ട, ഫൈസല്‍ മഞ്ചേശ്വരം പ്രസംഗിച്ചു. ജംഷീദ് അട്ക്കം സ്വാഗതവും ഹാഷിം ബണ്ടസാല നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page