വന്‍ അപകടം നേരിട്ടുകാണാന്‍ അവസരം കാത്ത് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത്

കാസര്‍കോട്: ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് തൊട്ട് മുന്നില്‍ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ ഉള്‍പ്പെടേ കടന്നുപോകുന്ന ഹോട്ടലിനുമിടയില്‍ ഏതുനിമിഷവും തകര്‍ന്നു വീണേക്കാവുന്ന തരത്തില്‍ ഒരു കാട്ടുമരം ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നു. കാറ്റും മഴയും രൂക്ഷമാവാനിരിക്കെ കടയുടമ ബ്ലോക്ക് പഞ്ചായത്ത് അധികൃതരെ നേരില്‍ കണ്ട് മരം മുറിച്ചുമാറ്റണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. മരംമുറിക്കുന്നതിനോട് തങ്ങള്‍ക്ക് അനുകൂല മനോഭാവമാണെന്നും എന്നാല്‍ മരം മുറിക്കാനുള്ള അറിയിപ്പിന് ഒരു ക്വട്ടേഷന്‍ പോലും ലഭിച്ചില്ലെന്നായിരുന്നു മറുപടിയെന്ന് പറയുന്നു. മരത്തിന്റെ ചുവട്ടില്‍ ഉണങ്ങി പൊളളയായ മരത്തിന്റെ ശിഖരവും ഭീഷണി ഉയര്‍ത്തുന്നുണ്ട്. മരം തകര്‍ന്നുവീണാല്‍ വൈദ്യുതി വകുപ്പിനും വ്യാപാര സ്ഥാപനങ്ങള്‍ക്കും വലിയ നഷ്ടമുണ്ടായേക്കാം. അത്തരം സാഹചര്യത്തിലും ക്വട്ടേഷന്‍ കിട്ടിയാലേ മരം മുറിച്ചുനീക്കം ചെയ്യുകയുള്ളൂവെന്ന് ആരും ചോദിച്ചിട്ടില്ല. ഈ മരത്തിന് സമീപം സദാസമയം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നുമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page