ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തപാല്‍ വോട്ടുകളുടെ എണ്ണല്‍ പുരോഗമിക്കുന്നു. തുടക്കത്തില്‍ എന്‍ഡിഎ മുന്നിലായിരുന്നുവെങ്കിലും ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ എന്‍ഡിഎയും ഇന്ത്യാസഖ്യവും ഒപ്പത്തിനൊപ്പം. എന്‍ഡിഎ 231 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 234 സീറ്റില്‍ ഇന്ത്യാസഖ്യവും. ദേശീയ തലത്തില്‍ തീപാറുന്ന പോരാട്ടം നടന്നുവെന്നാണ് ആദ്യ സൂചനകള്‍ വ്യക്തമാക്കുന്നത്. പഞ്ചിമ ബംഗാളില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് മുന്നിലാണ്. പതിമൂന്ന് മണ്ഡലങ്ങളില്‍ മറ്റുള്ളവരും ലീഡ് ചെയ്യുന്നു. മറ്റുമണ്ഡലങ്ങളിലെ ഫല സൂചനകള്‍ പുറത്തുവന്നിട്ടില്ല. നരേന്ദ്രമോഡിയും സ്മൃതി ഇറാനിയും പിന്നിലാണ്.
