തിരുവനന്തപുരം: എക്‌സിറ്റ് പോള്‍ ഫലം അത്രയ്ക്ക് അങ്ങ് വിശ്വസിക്കാവില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലന്‍. വോട്ടെണ്ണല്‍ കഴിയുമ്പോള്‍ കഥമാറും. കേരളത്തിലെ എല്ലാ സീറ്റുകളും ഇന്ത്യ സഖ്യത്തിന് ലഭിക്കുമെന്നും കേരളത്തില്‍ ബി.ജെ.പി മുന്നേറ്റമെന്നത് പച്ചനുണയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിന്റെ ബലം ജമാഅത്തെ ഇസ്ലാമിയും, എസ്ഡിപിഐയുമാണ്, ചില ഇടങ്ങളില്‍ ബിജെപി വോട്ടും ലഭിക്കും. ഏറ്റവും വഴിവിട്ട രീതിയിലാണ് യുഡിഎഫ് ഇത്തവണ കൂട്ടുകെട്ട് ഉണ്ടാക്കിയത്. മോഡി തരംഗം ഇത്തവണ കാണാനില്ലായിരുന്നു. വിഷലിപ്തമായ പ്രചാരണം ആണ് മോദി നടത്തിയത്. ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ ശ്രമിച്ചു.ഈ ഘടകങ്ങളെല്ലാം നിലനില്‍ക്കെ ബിജെപിക്ക് അനുകൂലമായ എക്‌സിറ്റ് പോളുകള്‍ വിശ്വാസ്യ യോഗ്യമല്ല.
എക്‌സിറ്റ് പോള്‍ ബിജെപി ജയിക്കുമെന്ന് പറഞ്ഞ മൂന്നു സീറ്റടക്കം കേരളത്തിലെ എല്ലാ സീറ്റിലും ഇന്‍ഡ്യ മുന്നണി വിജയിക്കും. ഇന്‍ഡ്യാമുന്നണി വിജിയിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമായി കേരളം മാറും. അതേസമയം ബി.ജെ.പി തൃശൂരില്‍ വിജയിച്ചാല്‍ ഉത്തരവാദിത്വം കോണ്‍ഗ്രസിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
