ലോക്സഭയിൽ എൻഡിഎ 359 സീറ്റ് നേടുമെന്ന് ടൈംസ് നൗ ഇ.ടി ജി റിസർച്ച് എക്സിറ്റ് ഫലം. ലോക് സഭാ തിരഞ്ഞെടുപ്പിന്റെ ഏഴമത്തെയും അവസാനത്തെയും വോട്ടെടുപ്പ് പൂർത്തിയാ യുടനെ വെളിപ്പെടുത്തിയ വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
കേരളത്തിൽ ബിജെപിക്ക് മൂന്നു സീറ്റ് കിട്ടുമെന്നും സിപിഎമ്മിന് പൂജ്യം സീറ്റിനാണ് സാധ്യതയെന്നും എക്സിറ്റ് പോളുകൾ പറയുന്നു. ടൈംസ് നൗ വിന്റെ സർവ്വേ അനുസരിച്ച് യുഡിഎഫ് 15 സീറ്റ് വരെ നേടും. എൽഡിഎഫിന് നാല് സീറ്റ് കിട്ടും. ബിജെപിക്ക് ഒരു സീറ്റ് കിട്ടുമെന്നാണ് അവരുടെ എക്സിറ്റ് സർവ്വേ പറയുന്നത്.
അതേസമയം എബിസി വോട്ടർ എക്സിറ്റ് പോളിന്റെ നിഗമനത്തിൽ എൽഡിഎഫിന് പൂജ്യം ആയിരിക്കും തിരഞ്ഞെടുപ്പ് ഫലം എന്ന് വെളിപ്പെടുത്തുന്നു. ബിജെപിക്ക് മൂന്നുവരെ സീറ്റ് കിട്ടാം. യു ഡി എഫിന് 17 മുതൽ 19 വരെ സീറ്റ് കിട്ടാൻ സാധ്യതയുണ്ടെന്നു അവരുടെ എക്സിറ്റ് പോൾ ഫലം പറയുന്നു. ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ കണക്കനുസരിച്ച് യു ഡി എഫിന് 18 സീറ്റ് വരെ ലഭിക്കും. എൽ ഡി എഫിന് ഒരു സീറ്റ് കിട്ടും. എൻ ഡി എ യ്ക്ക് മൂന്നു വരെ സീറ്റ് കിട്ടിയേക്കും. ഇന്ത്യ ടി വി എക്സിറ്റ് പോൾ കണക്കനുസരിച്ച് യുഡിഎഫിന് 15 സീറ്റ് ലഭിക്കും. എൽ ഡി എഫിന് 5
സീറ്റ് വരെ ലഭിക്കുമെന്ന് അവരുടെ എക്സിറ് പോൾ ഫലത്തിൽ പറയുന്നുണ്ട്. ബി ജെ പിക്ക് മൂന്ന് സീറ്റ് വരെ കിട്ടുമെന്ന് അവരുടെ എക്സിറ്റ് പോൾ ഫലം പറയുന്നു. നാല് എക്സിറ്റ് പോൾ ഏജൻസികളുടെ ഫലങ്ങളിൽ ഇടതുമുന്നണിക്ക് നാല് തരം ഫലങ്ങളാണ്. എ ബിപിസി വോട്ടർ പൂജ്യവും ഇന്ത്യ ടുഡേ ആക്സിസ് ഒന്നും ടൈംസ് നൗ നാലും ഇന്ത്യ ടിവി മൂന്നു മുതൽ 5 വരെയും സീറ്റുകൾ കേരളത്തിൽ ഇടതുമുന്നണിക്ക് കിട്ടാമെന്ന് അവരുടെ എക്സിറ്റ് പോളുകളിൽ പറയുന്നുണ്ട്. അതേസമയം ബിജെ പി ക്കു കേരളത്തിൽ എബിപിസി വോട്ടർ ഒന്നു മുതൽ മൂന്നു വരെയും ടൈംസ് നൗ ഒന്നും ഇന്ത്യ ടുഡേ ആക്സിസ് രണ്ടു മുതൽ മൂന്നു വരെയും ഇന്ത്യ ടി വി ഒന്ന് മുതൽ മൂന്നുവരെയും സീറ്റുകൾ കിട്ടുമെന്ന് അവരുടെ എക്സിറ്റ് പോളുകളിൽ പറയുന്നുണ്ട്. യുഡിഎഫിന് 17 മുതൽ 19 വരെ സീറ്റ് കിട്ടുമെന്ന് എ ബി പി സി വോട്ടർ അവകാശപ്പെടുന്നു. ഇന്ത്യ ടുഡേ ആക്സിസ് 17 മുതൽ 18 വരെ സീറ്റ് പ്രവചിക്കുന്നു. ഇന്ത്യ ടിവി 13 മുതൽ 15 വരെ സീറ്റും ടൈംസ് നൗ 14 മുതൽ 15 വരെ സീറ്റും യൂ ഡി എഫിന് കേരളത്തിൽ കിട്ടുമെന്നവരുടെ എക്സിറ്റ് പോൾ ഫലത്തിൽ പറയുന്നു.
