കാസര്‍കോട്: വീട് കനത്ത മഴയില്‍ തകര്‍ന്നുവീണു. വൃദ്ധയും മരുമകളും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവര്‍ക്ക് അഭയം നല്കി അയല്‍വാസി മാതൃകയായി. കുമ്പള പഞ്ചായത്തിലെ ബംബ്രാണ, അണ്ടിത്തടുക്കയിലെ പരേതനായ കരിമൂല അബ്ദുല്‍ റഹ്മാന്റെ ഓടുമേഞ്ഞ വീട് ശനിയാഴ്ച രാത്രി 11.30 മണിയോടെയാണ് തകര്‍ന്നുവീണത്. ഈ സമയമത്ത് അബ്ദുല്‍ റഹ്മാന്റെ ഭാര്യ ഉമ്മാലിയുമ്മ, മകന്റെ ഭാര്യ എന്നിവരാണ് വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്നത്. വീട് തകരുന്നതിന്റെ ശബ്ദം കേട്ടതോടെ പ്രായമായ ഉമ്മാലിയുമ്മയേയും കൂട്ടി മരുമകള്‍ പുറത്തേക്ക് ഓടുകയായിരുന്നു. ഇതിന് കഴിഞ്ഞിരുന്നില്ലായെങ്കില് വലിയ അപകടം നടക്കുമായിരുന്നുവെന്ന ഞെട്ടലിലാണ് ഇരുവരും ഇപ്പോള്‍. വീട് തകര്‍ന്നതോടെ കിടപ്പാടം നഷ്ടപ്പെട്ട ഉമ്മാലിയുമ്മക്കും മരുമകള്‍ക്കും അയല്‍വാസികള്‍ അഭയം നല്‍കിയിരിക്കുകയാണ്.
![](https://mlozaudj56ft.i.optimole.com/w:1373/h:773/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/asfhdba65454.jpg)