കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപിടിത്തം. വിവേക് വിഹാർ ഏരിയയിലെ ഐടിഐക്ക് സമീപമുള്ള ബേബി കെയർ സെൻ്ററിൽ ആണ് ശനിയാഴ്‌ച രാത്രി തീപിടിത്തം ഉണ്ടായത്. തീപിടുത്തത്തിൽ 7 നവജാത ശിശുക്കൾ മരിച്ചു.11 കുഞ്ഞുങ്ങളെ രക്ഷിക്കാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു. ഇതിൽ അഞ്ച് കുഞ്ഞുങ്ങളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. നാട്ടുകാരും സഹായത്തിനെത്തിയിരുന്നു.രണ്ട് കെട്ടിടങ്ങൾക്കാണ് തീപിടിച്ചത്. ആശുപത്രിക്ക് പുറമേ റസിഡൻഷ്യൽ ബിൽഡിങ്ങിലെ രണ്ട് നിലകളിലും തീപിടുത്തം ഉണ്ടായി. 16 അഗ്നിശമന സംഘങ്ങൾ ചേർന്നാണ് പുലർച്ചയോടെ തീയണച്ചത്. 2.30 ഓടെയാണ് തീപിടുത്തം ഉണ്ടായെന്ന വിവരം ലഭിച്ചതെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.
