നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ പരിഗണനയെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍

കാസര്‍കോട്: നീലേശ്വരം റെയില്‍വേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ പരിഗണന നല്‍കുമെന്ന് പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അരുണ്‍ കുമാര്‍ ചതുര്‍വേദി. ഔദ്യോഗിക സന്ദര്‍ശനത്തിനായി നീലേശ്വരം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ നീലേശ്വരം റെയില്‍വേ ഡവലപ്‌മെന്റ് കലക്റ്റീവ് ഭാരവാഹികളെ അറിയിച്ചതാണ് ഇക്കാര്യം. ഡി.ആര്‍.എമ്മിന്റെ നേതൃത്വത്തിലുള്ള സംഘത്തെ എന്‍.ആര്‍.ഡി.സി. ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. രാത്രികാലങ്ങളില്‍ കമേഴ്‌സ്യല്‍ സ്റ്റാഫിന്റെ സേവനം ലഭ്യമാക്കുക, ഒന്നാം പ്ലാറ്റ്‌ഫോമിന്റെ വീതി, രണ്ടാം പ്ലാറ്റ്‌ഫോമിന്റെ നീളം എന്നിവ വര്‍ധിപ്പിക്കുക, കൂടുതല്‍ പ്ലാറ്റ്‌ഫോം ഷെല്‍റ്ററുകള്‍ നിര്‍മ്മിക്കുക, ഉയര്‍ന്ന ക്ലാസ് യാത്രക്കാര്‍ക്ക് പ്രത്യേകം വിശ്രമമുറി നിര്‍മ്മിക്കുക, സി.സി.ടി.വി. സൗകര്യം ഏര്‍പ്പെടുത്തുക, കിഴക്കുഭാഗത്ത് പാര്‍ക്കിങ്ങ് സൗകര്യം ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനം കൈമാറി. ശുചിമുറിയുടെ വൃത്തിയില്ലായ്മ, കമ്പ്യൂട്ടറൈസ്ഡ് അനൗണ്‍സ്‌മെന്റ് സിസ്റ്റത്തിന്റെ അഭാവം എന്നിവ എന്‍.ആര്‍.ഡി.സി. ഭാരവാഹികള്‍ ഡി.ആര്‍.എമ്മിന്റെ ശ്രദ്ധയില്‍ പെടുത്തി. എ.ഡി.ആര്‍.എം.എസ്. ജയകൃഷ്ണന്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും ഡി. ആര്‍.എമ്മിന്റെ സംഘത്തിലുണ്ടായിരുന്നു. എന്‍.ആര്‍.ഡി.സിക്കു വേണ്ടി രക്ഷാധികാരി ഡോ.വി.സുരേശന്‍, പ്രസിഡന്റ് കെ.എം.ഗോപാലകൃഷ്ണന്‍, സെക്രട്ടറി എന്‍ സദാശിവന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page