ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ വധിക്കുമെന്നാണ് ഭീഷണി. ചെന്നൈയിലെ എന്‍.ഐ.എ ഓഫീസിലേക്കാണ് അജ്ഞാത ഫോണ്‍ സന്ദേശമെത്തിയത്. മധ്യപ്രദേശില്‍ നിന്നാണ് സന്ദേശം എത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഹിന്ദിയിലായിരുന്നു ഫോണ്‍ സംസാരം. വധ ഭീഷണിമുഴക്കിയതിനു പിന്നാലെ ഫോണ്‍കോള്‍ വിച്ഛേദിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തുടര്‍ന്ന് എന്‍ഐഎ ഡല്‍ഹിയിലെ ഓഫീസിലും ചെന്നൈ സൈബര്‍ ക്രൈം വിഭാഗത്തിനും വിവരം കൈമാറി. ഏത് മേഖലയിൽ നിന്നാണ് ഭീഷണി കോൾ വന്നത്, ഏത് സിം കാർഡുകളാണ് ഉപയോഗിച്ചിരിക്കുന്നത് തുടങ്ങിയ വിവരങ്ങളില്‍ സൈബർ ക്രൈം പൊലീസ് അന്വേഷണം നടത്തുകയാണ്. സംഭവം ഗൗരവത്തിലെടുത്ത എന്‍.ഐ.എ ഫോണ്‍ സന്ദേശത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങി.
