കാസർകോട്: ഓടികൊണ്ടിരിക്കുന്ന ടാങ്കർ ലോറിയിൽ വാതക ചോർച്ച. ഇതേ തുടർന്ന് സെൻ്റർ ചിത്താരി മസ്ജിദിന് മുൻവശം കെ എസ് ടി പി റോഡിൽ ലോറി നിർത്തിയിട്ടു. വ്യാഴാഴ്ച്ച രാവിലെ ഏഴരയോടെയാണ് സംഭവം. വാതക ചോർച്ച നിയന്ത്രിക്കാനാവാത്തതിനാൽ വാഹനങ്ങൾ വഴി തിരിച്ചു വിടുന്നുണ്ട്. സ്ഥലത്ത് പോലീസും ഫയർഫോഴ്സും എത്തിയിട്ടുണ്ട്. പരിസരപ്രദേശങ്ങളിലെ വീടുകളിൽ നിന്നും ആളുകളെ മാറ്റി പാർപ്പിക്കാൻ നീക്കവും നടക്കുന്നു. കാഞ്ഞങ്ങാട് നിന്നുള്ള വാഹനങ്ങൾ മഡിയൻ വഴി തിരിച്ചു വിടുന്നു.
![](https://mlozaudj56ft.i.optimole.com/w:1024/h:768/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/05/WhatsApp-Image-2024-05-22-at-8.48.03-PM.jpeg)