മഴക്കാലം മുന്നില്‍ കണ്ടു കൊണ്ടുള്ള പ്രവൃത്തികളില്ല: വെള്ളക്കെട്ടില്‍ വലഞ്ഞ് ദേശീയപാതയിലെ യാത്രക്കാര്‍

കാസര്‍കോട്: ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തികളില്‍ വിമര്‍ശനം ഉയരുമ്പോഴും ദീര്‍ഘവീക്ഷണത്തോടെയുള്ള അടിയന്തിര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകാത്തത് വാഹന യാത്രക്കാര്‍ക്കും, കാല്‍നടയാത്രക്കാര്‍ക്കും ദുരിതമായി.
ഒരാഴ്ച മുമ്പ് ശക്തമായ പെയ്ത മഴയില്‍ ചെര്‍ക്കള ടൗണ്‍ വെള്ളത്തില്‍ മുങ്ങിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇന്നലെ വീണ്ടും പെയ്ത ശക്തമായ മഴയില്‍ ജില്ലയിലെ ദേശീയപാതയില്‍ വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും, വാഹനഗതാഗതത്തിന് തടസ്സം നേരിടുകയും ചെയ്തു. സര്‍വീസ് റോഡുകളിലെ വെള്ളക്കെട്ട് കാല്‍നടയാത്രക്കാര്‍ക്കും ദുരിതമായി.
വേനല്‍ മഴയും, കാലവര്‍ഷവും അടുത്തതോടെ ഓവുചാല്‍, കലുങ് അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ യുദ്ധ കാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാത്തതാണ് ഇത്തരത്തില്‍ ഗതാഗത തടസത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ വേണമെന്നുംആവശ്യപ്പെടുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page