അബ്ദുല്ല കുമ്പള ചികിത്സ സഹായ നിധി രൂപീകരിച്ചു

കുമ്പള: രണ്ട് പതിറ്റാണ്ടിലധികമായി മാധ്യമ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു വരുന്ന അബ്ദുല്ല കുമ്പളയുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിന് അബ്ദുല്ല കുമ്പള ചികിത്സ സഹായ നിധി രൂപീകരിച്ചു. രണ്ടു വൃക്കകളും പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് അടിയന്തരമായി വൃക്കകള്‍ മാറ്റിവെക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ്, കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസുഫ്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷറഫ് കര്‍ള, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, കുമ്പള പ്രസ് ഫോറം മുന്‍ പ്രസിഡന്റ് സുരേന്ദ്രന്‍ ചീമേനി തുടങ്ങിയവരുടെ നേതൃത്വത്തില്‍ അബ്ദുല്ല കുമ്പള സഹായനിധി രൂപീകരിച്ചത്.
എ കെ എം അഷ്‌റഫ് എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു. കെഎംഎ സത്താര്‍ മാസ്റ്റര്‍ വിഷയം അവതരിപ്പിച്ചു. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് യുപി താഹിറ യൂസഫ്, അഷ്‌റഫ് ബഡാജെ, ബി.എന്‍. മുഹമ്മദലി, അഹമ്മദലി, അബ്ദുല്ല താജ്, മമ്മു മുബാറക്ക് തുടങ്ങിയവര്‍ സംബന്ധിച്ചു. മുഖ്യ രക്ഷാധികാരിയായി സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങളെയും ചെയര്‍മാനായി എ കെ എം അഷ്‌റഫ് എംഎല്‍എയും, വര്‍ക്കിംഗ് ചെയര്‍മാനായി അഷ്‌റഫ് കര്‍ളെയെയും കണ്‍വീനറായി സുരേന്ദ്രന്‍ മാസ്റ്റര്‍ ചീമേനിയെയും ട്രഷററായി കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യുപി താഹിറ യൂസഫിനെയും തെരഞ്ഞെടുത്തു.
മറ്റു രക്ഷാധികാരികള്‍: എം എം ഇസൂദ്ദീന്‍ മുഹമ്മദ് അറബി, അബ്ദുല്‍ഹമീദ് ഹാജി, ടി പി രഞ്ജിത്ത്, അന്‍വര്‍ റഹീം, അബ്ദുല്‍ റഊഫ് സുല്‍ത്താന്‍. വൈസ് ചെയര്‍മാന്‍മാര്‍: സി എ സുബൈര്‍, എ കെ ആരിഫ്, സത്താര്‍ ആരിക്കാടി, ലക്ഷ്മണപ്രഭു, ബി.എന്‍ മുഹമ്മദലി, മുസ്തഫ കടമ്പാര്‍, വിക്രം പൈ, എം.പി ഖാലിദ്, അഷറഫ് ബഡാജെ, എം എ അഷറഫ്, അബു തമാം, അബ്ദുല്‍ ലത്തീഫ് ഉളുവാര്‍ കെ എം എ സത്താര്‍ അബ്ദുല്‍ ലത്തീഫ് ഉപ്പള, നൂറുദ്ദീന്‍ പടന്ന, എം എം ഇക്ബാല്‍, അബ്ദുല്‍ റഹ്‌മാന്‍ ഉദയ, സി എച്ച് അഷറഫ്, മൊയ്തീന്‍ കുഞ്ഞി കുണ്ടന്‍കരടുക്ക.
ജോയിന്റ് കണ്‍വീനര്‍മാര്‍: യൂസഫ് ഉളുവാര്‍ , മമ്മു മുബാറക്, അബ്ദുല്ല താജ്, സുധാകര കാമത്ത്, അറബി ബംബ്രാണ, സമീര്‍ കെ എസ് കുമ്പള, ബി അബ്ബാസ്, സുജിത്ത് റായി, ഹനീഫ പൊന്നു, ഇബ്രാഹിം ബത്തേരി, അഹമ്മദ് അലി, നാസര്‍ കോക്കടവ്, അന്‍സില്‍, ലത്തീഫ് കല്‍മാട്ട, കെഎം അബ്ബാസ്, ബി അബ്ബാസ്. കഴിവതും വേഗം വൃക്ക മാറ്റി വച്ച് അബ്ദുല്ലയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരികയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യമെന്ന് നേതാക്കള്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page